26 April 2024 Friday

ഓണാഘോഷം ഗംഭീരമാക്കാൻ പിന്തുണയേകി പൂർവ്വ വിദ്യാർത്ഥികൾ

ckmnews

ഓണാഘോഷം ഗംഭീരമാക്കാൻ പിന്തുണയേകി പൂർവ്വ വിദ്യാർത്ഥികൾ


എടപ്പാൾ:കാലടി വിദ്യാപീഠം യു പി സ്കൂൾ ഓണാഘോഷം - 2022 ലേക്ക് സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥികൾ.1997-98 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ വാട്സ്‌ ഗ്രൂപ്പിൽ നിന്നും സമാഹരിച്ച തുക ഗ്രൂപ്പ് അംഗങ്ങളായ അമീർ,ജ്യോതി,ഫരീദ എന്നിവർ ചേർന്ന് പി ടി എ പ്രസിഡണ്ട് ഗണേഷ് കോലത്രയ്ക്ക് കൈമാറി.ചടങ്ങിൽ വിദ്യാപീഠം സ്കൂൾ പ്രധാന അദ്ധ്യാപകനായ ഗിരീഷ് മാഷ്,അദ്ധ്യാപകൻ ബാബു മാഷ്,വ്ലോഗറും കോമഡിതാരവുമായ ഇടവേള റാഫി എന്നിവരും പങ്കെടുത്തു.