01 December 2023 Friday

ഓണ നാളുകളെ വരവേൽക്കാൻ ഒരുങ്ങി നിറമരുതൂർ ഗ്രാമപഞ്ചായത്ത്

ckmnews

ഓണ നാളുകളെ വരവേൽക്കാൻ ഒരുങ്ങി നിറമരുതൂർ ഗ്രാമപഞ്ചായത്ത്


പൊന്നാനി:തുടർച്ചയായി മൂന്നാം വർഷവും ചെണ്ടുമല്ലി പൂകൃഷിയിൽ നൂറുമേനി വിജയം നേടി 

നിറമരുതൂർ ഗ്രാമപഞ്ചായത്ത്.നിറമരുതൂർ കൃഷിഭവനും  പഞ്ചായത്തും സംയുക്തമായി നടത്തിയ ചിണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാ വീട്ടിൽ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഇഎം ഇക്ബാൽ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സൈതലവി വാർഡ് മെമ്പർമാരായ സിപി സഹദുള്ള,ആബിദ പുളിക്കൽ,പഞ്ചായത്ത് സെക്രട്ടറി ജി വി ജയകുമാർ,കൃഷി ഓഫീസർ സുനിൽകുമാർ   കുടുംബശ്രീ അംഗങ്ങൾ,പഞ്ചായത്ത് ജീവനക്കാർ  പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു