27 April 2024 Saturday

കോലൊളമ്പ് ജി.എൽ.പി സ്കൂളിൽ മലയാള മനോരമ വായനക്കളരിക്ക് തുടക്കമായി

ckmnews

കോലൊളമ്പ് ജി.എൽ.പി സ്കൂളിൽ മലയാള മനോരമ വായനക്കളരിക്ക് തുടക്കമായി


എടപ്പാൾ:കോലൊളമ്പ് ജി.എൽ.പി സ്കൂളിൽ മലയാള മനോരമ വായനക്കളരി എന്ന പദ്ധതിക്ക് തുടക്കമായി.എടപ്പാൾ ലയൺസ് ക്ലബ്ബും അമ്പിളി നഴ്സിംഗ് ഹോമും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്കൂൾ ലീഡർ ഗായത്രിക്ക് മനോരമ പത്രം കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡൻ്റ് -നാസിയ അധ്യക്ഷത വഹിച്ചു.മലയാള മനോരമ ഏരിയ മാനേജർ പ്രവീൺ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉദയൻ, സുധൻ, യു.കെ.മുഹമ്മദ്,ഗോപിനാഥൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിന്ധു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിറിൽ ടി.ജെ നന്ദിയും പറഞ്ഞു.