26 April 2024 Friday

നവീകരണം പൂർത്തീകരിച്ച കുറ്റിപ്പുറം നിളയോരം പാർക്ക് നാടിന് സമർപ്പിച്ചു

ckmnews

നവീകരണം പൂർത്തീകരിച്ച കുറ്റിപ്പുറം നിളയോരം പാർക്ക് നാടിന് സമർപ്പിച്ചു 


കുറ്റിപ്പുറം:നവീകരണ പ്രവൃത്തി പൂർത്തീകരിച്ച മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നിളയോരം പാർക്ക് നാടിന് സമർപ്പിച്ചു .പ്രശസ്തമായ നിളയുടെ സൗന്ദര്യം ഏറ്റവും ആകർഷണീയമായ രീതിയിൽ ആസ്വദിക്കുവാൻ സന്ദർശകർക്ക് സാധിക്കുന്ന ഇവിടമെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാർക്കിൻറെ വിപുലീകരണം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുമെന്നും മലപ്പുറം ജില്ലയിലെ ടൂറിസം വികസന രംഗത്ത് ഉണർവ്വേകാൻ നവീകരിച്ച നിളയോരം പാർക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റിയാസ് അപിപ്രായപ്പെട്ടു