26 April 2024 Friday

അക്ഷര ട്യൂഷൻ സെന്റർ ഹമാര വതൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ckmnews

അക്ഷര ട്യൂഷൻ സെന്റർ ഹമാര വതൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി


എടപ്പാൾ:ഹമാര വതൻ എന്ന പേരിൽ അക്ഷര  ട്യൂഷൻ സെന്റർ എടപ്പാൾ നേതാജി ബൈപാസിൽ വെച്ച് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  രാവിലെ എട്ടുമണിക്ക് നേതാജി ബൈപാസ്   അസോസിയേഷൻ പ്രസിഡന്റ് പ്രഭാകരൻ നടുവട്ടം പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ദേശഭക്തി ഗാനാലാപനം , പ്രസംഗം മത്സരം , പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ മേക്കിംഗ് ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.നൂറിലധികം വിദ്യാർത്ഥികൾ പങ്കാളികളായാപരിപാടിക്ക്  അധ്യാപകരായ അമീർ വട്ടംകുളം ജിഷാദ് സി.എ.എന്നിവരും മറ്റു അധ്യാപകരും  നേതൃത്വം നൽകി.