26 April 2024 Friday

പൂച്ചപ്പടി യുവ കൂട്ടായ്മ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ckmnews

പൂച്ചപ്പടി യുവ കൂട്ടായ്മ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:പൂച്ചപ്പടി യുവ കൂട്ടായ്മ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിനാഘോഷം നടത്തി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ  മമ്മിക്കുട്ടി പതാക ഉയർത്തി. തുടർന്ന് അംഗനവാടി കുട്ടികൾക്ക് പായസവിതരണവും,മിഠായിവിതരണവും നൽകി.അബി നന്നംമ്മുക്ക്, ഫർഷാത്, മുഫീദ്, ആഷിക്, ഭരതൻ, അനീഷ് പൂച്ചപ്പടി, തുടങ്ങിയവർ നേതൃത്വം നൽകി