26 April 2024 Friday

കനത്ത കാറ്റിലും മഴയിലും പൊന്നാനി എടപ്പാള്‍ മേഖലയില്‍ വ്യാപകനാശം

ckmnews


പൊന്നാനി:എടപ്പാള്‍ പൊന്നാനി മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപകനാശം.പൊന്നാനിയിൽ വീടിനുമേൽ തെങ്ങുവീണ് നാലുപേർക്ക് പരിക്കേറ്റു.പൊന്നാനി, അലിയാർപള്ളിയുടെ സമീപം വെളിയിൽ സിദ്ദിഖിന്റെ വീടിനുമുകളിലേക്കാണ് തെങ്ങ് കടപുഴകിവീണ് നാലുപേർക്ക് പരിക്കേറ്റത്. ഓടിട്ട വീടിന്റെ മേൽക്കൂരയിലേക്ക് തെങ്ങ് പതിച്ചതോടെ ഓട് തകരുകയും ഉറങ്ങിക്കിടക്കുകയായിരുന്ന സിദ്ദീഖിനും മക്കളായ സുബൈദ, ഫാത്തിമ, ഫാറൂഖ് എന്നിവർക്ക് പരിക്കേൽക്കുകയുമായിരുന്നു.ഈശ്വരമംഗലത്ത് പുതുവീട്ടിൽ പാത്തുമ്മു, പേരോത്ത് ആശ, കുന്നുംവളപ്പിൽ മണി , തൈപ്പറമ്പിൽ സുഹ്റ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കും മരം പൊട്ടിവീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശക്തമായ കാറ്റിൽ തണ്ണിപാറന്റെ അലീമയുടെ വീടിനുമുകളിലെ ഷീറ്റ് പാറി മേൽക്കൂര നഷ്ടമായി. ഭദ്രാംകുളങ്ങര ക്ഷേത്രറോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.എടപ്പാളില്‍ ശുകപുരം ദക്ഷിണമൂര്‍ത്തി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ തെക്ക് കിഴക്ക് മൂലയിലേക്ക് പാലമരം കടപുഴകിവീണ് ഒരുഭാഗം തകര്‍ന്നു.എടപ്പാള്‍ മേഖലയില്‍ മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.