27 April 2024 Saturday

പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് സ്വാതന്ത്ര്യ ദിന റാലി ചമ്രവട്ടം ജംഗ്ഷനിൽ നടത്തും

ckmnews

പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് സ്വാതന്ത്ര്യ ദിന റാലി ചമ്രവട്ടം ജംഗ്ഷനിൽ നടത്തും


പൊന്നാനി:സ്വാതന്ത്ര്യ ദിനത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ ഹമാരാ ഹെ എന്ന പ്രേമേയവുമായി പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15ന് വൈകുന്നേരം 4മണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിക്കാൻ പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾ ആദ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ കോക്കൂർ ഉത്ഘാടനം നിർവഹിച്ചു.എം അബ്ദുള്ള കുട്ടി,ഷാനവാസ്‌ വട്ടത്തൂർ,പി പി ഉമ്മർ, അഡ്വക്കേറ്റ് വി ഐ എം അഷ്‌റഫ്‌, ഫൈസൽ ബാഫഖി തങ്ങൾ, വി വി ഹമീദ്, ടി കെ അബ്ദുൾ റഷീദ്, വി കെ എം ഷാഫി,എ വി അഹമ്മദ്, പി പി യൂസഫലി,എം കെ അൻവർ, സി എം യൂസഫ്, ഷമീർ ഇടിയാട്ടയിൽ, കുഞ്ഞുമുഹമദ് കടവനാട്, കെ വി മൊഹമ്മദ്, ഐ പി അബ്ദുള്ള, എൻ പി മൊയ്‌ദുട്ടി ഹാജി,കെ സുബൈർ, എം പി നിസാർ,കെ ടി അബ്ദുൾ ഗനി,ടി കെ അബ്ദുൾ ഗഫൂർ, അഹ്‌റാസ് പാലപെട്ടി പ്രസംഗിച്ചു