26 April 2024 Friday

ആലങ്കോട് ഗ്രാമപഞ്ചായത്ത് ദിശ 2022 സംഘടിപ്പിച്ചു

ckmnews

ആലങ്കോട് ഗ്രാമപഞ്ചായത്ത് ദിശ 2022 സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് ദിശ 2022 കരിയർ ഗൈഡൻസും എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു.വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽവെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി മണ്ഡലം എംഎൽഎ പി .നന്ദകുമാർ നിർവ്വഹിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ അധ്യക്ഷത വഹിച്ചു. റിട്ട: ഡി.ജി.പി ഋഷിരാജ് സിങ്ങ് ഐ.പി. എസ് വിശിഷ്ടാതിഥിയായി.പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ: ഇ സിന്ധു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ,കരുണാകരൻ,റീസ, പ്രകാശൻ,സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷഹന നാസർ, സി.കെ പ്രകാശൻ, മുഹമ്മദ് ഷെരീഫ്, വാർഡ് മെമ്പർമാരായ സി.കെ അഷറഫ്, ഹക്കീം പെരുമുക്ക്, സാമൂഹിക സാംസ്കാരിക പ്രവർത്തകരായ പി.വിജയൻ, അഷ്റഫ്‌ കോ ക്കൂർ, കൃഷ്ണൻ പാവിട്ടപ്പുറം, മുൻ ഡെപ്യുട്ടി കലക്ടർ പിപിഎം അഷ്‌റഫ്, വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മറ്റി അംഗം പി.പി. ഖാലിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ സ്വാഗതവും ആലംകോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനൂപ് സി.എൻ നന്ദിയും പറഞ്ഞു.