26 April 2024 Friday

കുഴികൾ നിറഞ്ഞ റോഡിൽ യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധ സമരം നടത്തി

ckmnews



എടപ്പാൾ :തകർന്ന് കിടക്കുന്ന റോഡുകളുടെ  ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്  സംസ്ഥാന വ്യാപകമായി നടത്തുന്ന വാഴ നട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പാലയിൽ നടത്തിയ പ്രതിഷേധ സമരം തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി  പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പിവി ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഫീഖ് ചേകന്നൂർ, എംകെ മുജീബ്, സജീർ എംഎം,സുലൈമാൻ മൂതൂർ, ജസീല് കുറ്റിപ്പാല എന്നിവർ സമരത്തിന് നേതൃത്വം നൽകി.