08 May 2024 Wednesday

മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി

ckmnews

മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി


മാറഞ്ചേരി: മാഞ്ചേരി പരിച്ചകം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മററി മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തി.മാറഞ്ചേരിയിൽ നിന്ന് വെളിയംകോട്ടേക്കും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന റോഡാണ് തകർന്ന് കിടക്കുന്നത്.ഇതുവഴി പോകുന്ന നിരവധി യാത്രക്കാർ ദുരിതത്തിലാണെന്നും എത്രയും പെട്ടന്ന് റോഡിൻ്റെ വർക്ക് പൂർത്തീകരിച്ച് ഗതഗത യോഗ്യമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോപവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.പ്രതിഷേധ മാർച്ച് യൂ ഡി എഫ് ചെയർമാൻ പി. ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം എ.എം രോഹിത് മുഖ്യ പ്രഭാഷണം നടത്തി, മുസ്തഫ വടമുക്ക്,ആസാദ് ഇളയേടത്ത്,നൂർദ്ധീൻ,ഷിജിൽ,അബ്ദുൾ ഗഫൂർ, അഷറഫ് കരുവടി, നസീർ മാസ്റ്റർ ,ശ്രീജിത്ത്, ടി. മാധവൻ, ശ്യാം പറയിരിക്കൽ,അബ്ദുറഹിമാൻ പാലക്കൽ, എം.ടി.ഉബൈദ് ,സംഗീത രാജൻ, സുലൈഖ റസാഖ്, ഗിരിഷ് ,മജീദ് ഇല്ലത്തേൽ ,ജാസ്മിൻ സത്താർ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി ,ഹിളർ കഞ്ഞിമുക്ക് അധ്യക്ഷത വഹിച്ചു