07 May 2024 Tuesday

എസ്.സി സബ് പ്ലാൻ പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ ഡോ.കെ .ടി ജലീൽ ഉദ്ഘാടനം ചെയ്തു

ckmnews

എസ്.സി  സബ് പ്ലാൻ പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ ഡോ.കെ .ടി ജലീൽ ഉദ്ഘാടനം ചെയ്തു 


എടപ്പാൾ:പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) വിഭാവനം ചെയ്ത ദേശീയ പദ്ധതിയായ എസ്.സി സബ് പ്ലാൻ കേരള കാർഷിക സർവ്വകലാശാലയുടെ തവനൂരിലെ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി (കെ.സി.എ.ഇ.ടി), യുടെ നേതൃത്വത്തിൽ നടപ്പിലാക്കി. കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രസ്തുത  ചടങ്ങിന്റെ ഉദ്ഘാടനം കാർഷിക കോളേജിൽ വെച്ച്  എം.എൽ.എ               ഡോ. കെ.ടി ജലീൽ  നിർവ്വഹിച്ചു. കോളേജ്  ഡീൻ ഡോ. കെ.കെ സത്യൻ  അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് മുൻതൂക്കമുള്ള തവനൂരിലേയും സമീപ പഞ്ചായത്തുകളിലേയും  വിദ്യാലയങ്ങൾക്ക് സ്മാർട്ട് ക്ലാസ്സ് റൂം സ്ഥാപിക്കുന്നതിനുള്ള എൽ.സി.ഡി പ്രൊജക്ടറുകളും,ലൈബ്രറികൾക്ക് പതിനായിരം രൂപ വിലമതിക്കുന്ന പുസ്തകങ്ങളും എം.എൽ.എ  ചടങ്ങിൽ വിതരണം ചെയ്തു.കെ.സി.എ.ഇ.ടി കാന്റീൻ പ്രവർത്തനം കുടുംബശ്രീ യൂണിറ്റിന് കൈമാറുന്ന ചടങ്ങും എം.എൽ.എ നിർവ്വഹിച്ചു.അഗ്രോ പ്രൊസസ്സിംഗ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് നസീറ സി.പി നിർവ്വഹിച്ചു.അഗ്രോ പ്രൊസസ്സിംഗ് സെന്ററിന്റെ ഉല്പന്നങ്ങളുടെ ആദ്യ വിൽപ്പന  വൈസ് പ്രസിഡന്റ് ടി.വി  ശിവദാസ്  നിർവ്വഹിച്ചു. വാർഡ് അംഗം കെ.ലിഷ, പ്രോഗ്രാം കോർഡിനേറ്റർ  ഡോ. ഇബ്രാഹിം കുട്ടി, ഡോ. പ്രിൻസ് എം.വി, ടി ശശിധരൻ, അക്ഷയ് പരമേശ്വർ എന്നിവർ പ്രസംഗിച്ചു.