27 April 2024 Saturday

പത്താം ക്ലാസ് പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും അനുമോദിച്ചു

ckmnews

പത്താം ക്ലാസ് പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും അനുമോദിച്ചു


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ 10,11 വാർഡുകളിലെ പത്താം ക്ലാസ് പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും ശുകപുരം ജിഎൽപി സ്കൂളിൽ വെച്ച്  നടന്ന ഗ്രാമസഭയിൽ വെച്ച് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ILGMS പരിചയപ്പെടുത്തി.പഞ്ചായത്ത് നൽകുന്ന സേവനങ്ങളെ പുതിയ തലമുറക്ക് സുപരിചിതമാക്കുന്ന രിതിയിൽ സംഘടിപ്പിച്ച സെക്ഷൻ പുതുമയാർന്നതായി മാറി.രാഷ്ട്ര പുരോഗതിക്ക് വേണ്ടി പൊതുസേവനം ജീവിതത്തിൻെ ഭാഗമാക്കിയ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത ആളുകളെയാണ് അവരുടെ പ്രാധാന്യം പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകാൻ ചുമതലപ്പെടുത്തിയത്.ഇതൊരു തലമുറകൈമാറ്റവും പരിചയപ്പെടലുമായി മാറി.പൊതുപ്രവർത്തനത്തിൻെ മൂല്യങ്ങൾ പുതിയ തലമുറക്ക് തിരിച്ചറിയുന്നതിനും ഇത് സഹായകരമായി. വാർഡ് മെമ്പർ ഫസീല സജീബ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി തഹസിൽദാർ വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു.സമ്മാന ദാനത്തിൻെ ഉദ്ഘാടനം ഏഷ്യൻ ഗോൾഡ് ഡയമണ്ട് എം ഡി യൂനസ് മാരായംകുന്ന് നിർവഹിച്ചു.ടിസി ഇബ്രാഹീം,മമ്മി കോലക്കാട് ,മണിക്ഠൻ ,നടരാജൻ,സുലൈമാൻ തൊണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.