26 April 2024 Friday

സൈബർ ലോകത്തെ സുരക്ഷിത ജീവിതം:രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

ckmnews

സൈബർ ലോകത്തെ സുരക്ഷിത ജീവിതം:രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി


എടപ്പാൾ:ചേകന്നൂർ എ.ജെ ബി സ്കൂൾ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.വട്ടംകുളo ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ്  ചെയർമാൻ ബഷീർ കക്കടിക്കൽ അധ്യക്ഷ വഹിച്ചു.സ്കൂളുകളെ ട്രാൻസ്ഫോം ചെയ്യേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തിൽ ടാൽ റോപ്പ് കമ്യൂണിറ്റി ഹെഡ് ഇജാസ് അഹമ്മദ് ക്ലാസെടുത്തു.സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ പൂക്കരത്തറ ഡി എച്ച് ഒ എച്ച് എസ് ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളായ   മുഹമ്മദ് അവാബ് , ഹനൈന , മുഹമ്മദ് ആദിൽ ഐ ടി  കോഡിനേറ്റർ ഇ സുലൈമാൻ എന്നിവർ ക്ലാസെടുത്തു. സ്കൂൾ മാനേജർ മുഈനുദ്ദീന്‍ എം , എച്ച് എം  സലീമ , നല്ല പാഠം കോഡിനേറ്റർ ടി പി അനിൽ ,പി. ടി.എ പ്രസിഡൻറ്  അൻവർ, സി വി ഫൈസൽ  പ്രേമകുമാരി ,അഹന്യ ,മുഹ്സീന എന്നിവർ. സതി സി.പി നന്ദി പറഞ്ഞു