26 April 2024 Friday

പൊന്നാനിയെ കണ്ണീരിലാഴ്ത്തി പ്രണവ് യാത്രയായി

ckmnews



പൊന്നാനിയെ കണ്ണീരിലാഴ്ത്തി പ്രണവ് യാത്രയായി പൊന്നാനി, കടവനാട് സ്വദേശി മാപ്പാല പ്രകാശന്റെ മകൻ പ്രണവ്(14)ആണ് നാടിനെയും,നാട്ടുകാരെയും കണ്ണീരിലാഴ്ത്തി യാത്രയായത്.നാടിൻ്റെ പ്രതീക്ഷയായിരുന്ന പ്രണവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാമൂഹിക, രാഷ്ട്രീയ, സമുദായിക, സന്നദ്ധ സംഘടനാ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് ചികിത്സാ സഹായ കൂട്ടായ്മക്ക് രൂപം നൽകിയിരുന്നു.നാലു വർഷങ്ങൾക്ക് മുമ്പ് മാതാവ് മരണപ്പെട്ട പ്രണവിൻ്റെ ആകെ ആശ്രയം പപ്പട ജോലിക്ക് പോകുന്ന പിതാവും,നാട്ടുകാരുമായിരുന്നു.മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എറണാംകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രണവ് മരണപ്പെട്ടത്.