09 May 2024 Thursday

റോയല്‍ മാര്‍ബിള്‍സില്‍ തീപിടുത്തം:അവസരോചിതമായ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി

ckmnews

ചങ്ങരംകുളം:ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ബിള്‍സില്‍ തീപിടുത്തം.ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.മുകളിലെ ഗോഡൗണിലാണ് കൂട്ടിയിട്ട സാനിറ്ററി ഉപകരണങ്ങള്‍ക്ക് തീ പിടിച്ചത്.തീ പിടുത്തം ശ്രദ്ധയില്‍ ടാക്സി സ്റ്റാന്റ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചു.സംഭവം പെട്ടെന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതും അവസരോചിതമായി ഇടപെട്ടതും വലിയഅപകടം ഒഴിവാക്കി.ചങ്ങരംകുളം എസ്ഐ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.