08 June 2023 Thursday

പൊന്നാനിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ckmnews

പൊന്നാനിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം


പൊന്നാനിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.പൊന്നാനി കടവനാട് സ്വദേശി കടപ്രത്തകത്ത് ബാവ മകൻ ഹബീബ് റഹ്മാൻ ആണ് അപകടത്തിൽ മരണപ്പെട്ടത്.പൊന്നാനി എടപ്പാൾ റോഡിൽ ഐ.എസ്.എസ് സ്കൂളിന് പരിസരത്ത് വെച്ച് ബൈക്കും ഗ്യാസ് സിലിണ്ടറുമായി പോയിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കുപറ്റി ഹബീബ് റഹ്മാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.മൃതദേഹം പൊന്നാനി എംഎസ്എസ് ആംബുലൻസിൽ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി