27 April 2024 Saturday

കർഷക സംഘം എടപ്പാൾ ഏരിയ സമ്മേളനം സ്വാഗതസംഘമായി

ckmnews



എടപ്പാൾ: കർഷകസംഘം എടപ്പാൾ ഏരിയ സമ്മേളനം ആഗസ്റ്റ് 6, 7 തീയതികളിലായി ചങ്ങരംകുളം പാവിട്ടപ്പുറത്ത് നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായി 111 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി  ടി സത്യൻ ഉദ്ഘാടനം  ചെയ്തു. എൻ വി ഉണ്ണി അധ്യക്ഷത വഹിച്ചു. കർഷകസംഘം എടപ്പാൾ ഏരിയ സെക്രട്ടറി ഇ രാജഗോപാൽ, പി വിജയൻ,വി വി കുഞ്ഞുമുഹമ്മദ്, സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.സി രാമദാസ് സ്വാഗതവും  വി വി കരുണാകരൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ എൻ വി ഉണ്ണി ചെയർമാൻ,ഇ രാജഗോപാൽ  കൺവീനർ, വൈസ് ചെയർമാൻമാർ വി വി കരുണാകരൻ, റഷീദ്,  എം വി രവീന്ദ്രൻ, ജോയിൻ കൺവീനർ ടി രാമദാസ്, കരിം നന്നംമുക്ക്, കുഞ്ഞുമോൻ, ട്രഷറർ കെ വി ഷഹീർ.