27 April 2024 Saturday

കാലടി പ്രവാസി കൂട്ടായ്‌മ മെമ്പർഷിപ്പ് കാർഡ് വിതരണം

ckmnews

എടപ്പാൾ: കാലടി പ്രവാസി കൂട്ടായ്‌മ (കെ. പി. കെ )യുടെ മെമ്പർ ഷിപ്പ് കാർഡ് വിതരണം നടത്തി. പ്രസിഡണ്ട്‌ ഹസ്സൻ അഹ്സനി പ്രവാസി കൂട്ടായ്‌മ ഫിനാൻസ് സെക്രട്ടറി മാനു ഹാജിക്ക്‌ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്‌ എൻ. കെ ഉമ്മർ ഹാജിയുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ആയിരുന്നു മെമ്പർഷിപ്പ് വിതരണം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും കാലടി പ്രവാസികൂട്ടായ്‌മ പ്രവാസിയുടെ ദൈന്യദിന കാര്യങ്ങളിൽ ഇടപ്പെട്ടുകൊണ്ട് കൂട്ടായ്‌മയുടെ അംഗങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമായി മാറി ഒരു ദേശത്തിന്റെ പ്രവാസ ചരിത്രത്തിൽ പുതിയ ചരിത്രം വളരെ ചുരുങ്ങിയ കാലം കൊണ്ട് രചിച്ചു കഴിഞ്ഞു. ഈ വർഷാരംഭത്തിൽ തുടക്കം കുറിച്ച ഈ പ്രസ്ഥാനം നേടിയെടുത്ത വിശ്വാസ്യത അളവറ്റതാണ്. മറ്റു പല സംഘടനകൾക്ക് ഒരിക്കലും ചുരുങ്ങിയ കാലയളയിൽ ഇതുപോലെ പ്രവർത്തിക്കാനും മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്താൻ കഴിയുമോയെന്നത് സംശയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട്‌ ഹസ്സൻ അഹ്സനി പറഞ്ഞു. വൈസ് പ്രസിഡണ്ട്‌ മൂഈൻ വാഫി,കോർഡിനേഷൻ അംഗങ്ങളായ ഉമ്മർഹാജി, മുബാറക്ക്, ബഷീർ, റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.