08 May 2024 Wednesday

മജിലി ഹെൽത്ത് ആൻഡ് ആർട്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു

ckmnews

മജിലി ഹെൽത്ത് ആൻഡ് ആർട്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു


എരമംഗലം:ആരോഗ്യമുള്ള ക്രിയാത്മകമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ മജിലി ഹെൽത്ത് ആൻഡ് ആർട്സ് സ്കൂൾ തുറന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈറിന്റെ അധ്യക്ഷതയിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.സുകൃതം കുരിക്കൾ (വേദ അക്കാദമി) മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി .ഇസഹാക്ക്  പുതിയുരുത്തി, ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ ജമാലുദ്ദീൻ, യോഗ ട്രെയിനർ താഹിറ ജമാൽ എന്നിവർ ആശംസകൾ നേർന്നു കെ ബാദുഷ,ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സി ഡി എസ്  ചെയർപേഴ്സൺ സുലൈഖ സ്വാഗതവും ഫൗസിയ ചങ്ങാത്ത്  നന്ദിയും പറഞ്ഞു