26 April 2024 Friday

പോത്തനൂർ കൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു

ckmnews

പോത്തനൂർ കൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു


എടപ്പാൾ:മൂന്നു പതിറ്റാണ്ടിലേറെക്കാലമായി പൊല്പാക്കര പോസ്റ്റോഫീസിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പോസ്റ്റുമാനും ക്ഷേത്രം മേൽശാന്തിയുമായ പോത്തനൂർ കൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു.അദ്ദേഹത്തിന്റെ ഷഷ്ഠിപൂർത്തി ചടങ്ങിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രം ഭാരവാഹികളാണ്  ആദരിച്ചത്. വിജയൻ അണ്ണേങ്ങോട് അധ്യക്ഷത വഹിച്ചു. മണി എടപ്പാൾ, എം.പി. വാസുദേവൻ, സുരേഷ് ഗോപാലൻ, പി.ഡി.സലീം,കെ.പി.ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.