26 April 2024 Friday

മദ്യനയത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും:മദ്യനിരോധന സമിതി.

ckmnews

മദ്യനയത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും:മദ്യനിരോധന സമിതി.


എടപ്പാൾ: ഇടതുസർക്കാർ നടപ്പിലാക്കി വരുന്ന വികലമായ മദ്യനയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ സംസ്ഥാന മദ്യനിരോധന സമിതി തീരുമാനിച്ചു . പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി സമിതിയുടെ ദ്വിദിന സംസ്ഥാന പഠന ക്യാംപ് ജൂലൈ 30-31 തിയ്യതികളിലായ് തവനൂർ കാർഷിക സർവ്വകലാശാലയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.ക്യാമ്പിന്റെ വിജയത്തിനായി ചേർന്ന സ്വാഗത സംഘം രൂപീകരണയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എ ജോസഫ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഏട്ടൻ ശുകപുരം , വനിതാ വിഭാഗം പ്രസിഡന്റ് ഒ.ജെ. ചിന്നമ്മ , സംസ്ഥാന ട്രഷറർ സിദ്ദിഖ് മൗലവി അയിലക്കാട്, അലവിക്കുട്ടി ബാഖഫി, ജില്ലാ സെക്രട്ടറി എ.അബ്ദുൾ റഷീദ് ,പ്രസിഡന്റ് പി.നാരായാണൻ മാസ്റ്റർ, അടാട്ട് വാസുദേവൻ എന്നിവർ സംസാരിച്ചു.സ്വഗതസംഘം ഭാരവാഹികളായി ഏട്ടൻ ശുകപുരം( ചെയർമാൻ) , എ. അബ്ദുൾ റഷീദ്( കൺവീനർ), അടാട്ട് വാസുദേവൻ( ക്യാമ്പ് ഡയറക്ടർ), മോഹനൻ മാസ്റ്റർ( ഫിനാൻസ് കമ്മിറ്റി ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.