27 April 2024 Saturday

ചങ്ങരംകുളത്ത് അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് സ്വര്‍ണ്ണവും കാറും കവര്‍ന്നസംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ ഒളിവിൽ കഴിഞ്ഞ ഐരൂർ സ്വദേശിയെ പിടികൂടിയത് മേലാറ്റൂരിൽ നിന്ന്

ckmnews

ചങ്ങരംകുളത്ത് അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച്  സ്വര്‍ണ്ണവും കാറും കവര്‍ന്നസംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ


ഒളിവിൽ കഴിഞ്ഞ ഐരൂർ സ്വദേശിയെ പിടികൂടിയത് മേലാറ്റൂരിൽ നിന്ന് 



ചങ്ങരംകുളത്ത് അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച്  സ്വര്‍ണ്ണവും കാറും കവര്‍ന്നസംഭവത്തില്‍ ഒരാൾ കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലായി.സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പെരുമ്പടപ്പ് ഐരൂർ സ്വദേശി പുതുപറമ്പിൽ ഹരിഹരനെയാണ് മേലാറ്റൂരിൽ വച്ച്  അന്വേഷണ ഉദ്ധ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്.


2020ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.എടപ്പാളില്‍ നിന്ന് ചാലിശ്ശേരി സ്വദേശിയായ അടക്കാവ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ട്  മര്‍ദ്ധിച്ച് 22 പവന്‍ സ്വര്‍ണ്ണവും കാറും കവരുകയായിരുന്നു.കേസിൽ പ്രധാന പ്രതികൾ അടക്കം എട്ട് പേരെ നേരത്തെ തന്നെ അന്യേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.2020 ഒക്ടോബര്‍ 29നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയും ആയ ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതിയും ആല്‍ബം സംവിധായകനും കൂടിയായ ഷഹീര്‍ഷായുടെയും,നവാസിന്റെയും  നേതൃത്വത്തില്‍  ആല്‍ബത്തില്‍ അഭിനയിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ട് പോയത്.എടപ്പാള്‍ പാലപ്രക്കടുത്ത് ലൗലി കോര്‍ണ്ണറില്‍ ലൊക്കേഷന്‍ പരിചയപ്പെടുത്തിയ ശേഷം അണ്ണംക്കംപാട് സാഗര്‍ ലോഡ്ജില്‍ എത്തിച്ച് മുന്‍ ബിസിനസ് പാര്‍ട്ട്ണര്‍ കൂടിയായ ചാലിശ്ശേരി സ്വദേശിക്ക് മൂന്നര കോടി രൂപ നല്‍കാനുണ്ടെന്നും അത് നല്‍കണമെന്നും 20 ഓളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്ന ഷിജോയിയെ കെട്ടിയിട്ട് മര്‍ദ്ധിക്കുകയും മയക്ക് ഗുളിക കൊടുത്ത് വയനാട്ടേക്ക് തട്ടിക്കൊണ്ട് പോവുകയും ചെയ്യുകയായിരുന്നു.


പിന്നീട് പിന്നീട് ഷിജോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 22 പവന്‍ സ്വര്‍ണ്ണവും വിലകൂടിയ  ഡയമണ്ട് മോതിരം,വാച്ച് ആഡംബര കാറും അടക്കം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കവര്‍ച്ച ചെയ്ത ശേഷം 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടില്‍ ഇറക്കി വിടുകയായിരുന്നു.ഷിജോയിയെ കാണാനില്ലെന്ന് കാണിച്ച് ഷിജോയിയുടെ വീട്ടുകാര്‍ ചാലിശ്ശേരി പോലീസിന് നല്‍കിയ പരാതി പിന്നീട് ചങ്ങരംകുളം പോലീസിന് കൈമാറുകയായിരുന്നു.



മേലാറ്റൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചങ്ങരംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി വൈ എസ് പി വി.വി ബെന്നിയുടെ നിർദ്ദേശ പ്രകാരം 

സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ രാജേന്ദ്രൻ നായർ, സി പി ഒ സുമേഷ് , എസ് ഇ പി ഒ രാജേഷ്, ജയപ്രകാശ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.