27 April 2024 Saturday

എസ് വൈ എസ് എടപ്പാൾ സോൺ പ്രൊജഗ്ഷൻ സമാപിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ പ്രൊജഗ്ഷൻ സമാപിച്ചു


എടപ്പാൾ : എസ് വൈ എസ് എടപ്പാൾ സോൺ പ്രൊജ്ഷൻ ( പദ്ധതി പഠനം) സമാപിച്ചു.സാമൂഹിക, സാന്ത്വന , സേവന മേഖലയിൽ മൂന്ന് മാസ കാലയളവിൽ ഘടകങ്ങളിൽ നടപ്പിൽ വരുത്തുന്ന വ്യത്യസ്ത പദ്ധതികളുടെ അവതരണം നടത്തി.എടപ്പാൾ ഇസ്ലാമിക് സെന്ററിൽ നടന്ന പദ്ധതി പഠനത്തിന് ജില്ല ജനറൽ സെക്രട്ടറി എ എ റഹീം കരുവാത്തുകുന്ന് നേതൃത്വം നൽകി.സോൺ പ്രസിഡണ്ട് ഇബ്രാഹീം കരീം ബാഖവി അധ്യക്ഷത വഹിച്ചു. ജില്ല പ്രവർത്തക സമിതി അംഗം പി പി നൗഫൽ  സഅദി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നജീബ് അഹ്സനി , ഗഫൂർ അഹ്സനി, ഹുസൈൻ ബാഖവി , അഷ്റഫ് അൽ ഹസനി, വി ശിഹാബുദ്ധീൻ മുസ്‌ലിയാർ, ആസിഫ് തണ്ടിലം, റഫീഖ് പെരുമുക്ക് സംബദ്ധിച്ചു.