26 April 2024 Friday

ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

ckmnews

ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഭരണ സമിതിയുടെ ഭരണ പരാജയത്തിലും,ലൈഫ് ഭവന പദ്ധതിയുടെ പേരിൽ ഭവനരഹിതരെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന  നടപടിക്കും എതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ഉപവാസ സമരം നടത്തി.ആലംകോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജനങ്ങളുടെ ദുരിതം അകറ്റുക,പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി പൊളിച്ചിട്ട റോഡുകൾ നവീകരിച്ച് സഞ്ചാരയോഗ്യമാക്കുക,കക്കിടിപ്പുറം റോഡ് അടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക,മാസങ്ങളായി പ്രവർത്തനം നിലച്ച തെരുവു വിളക്കുകൾ നന്നാക്കാൻ ഫണ്ട് വകയിരുത്തുക,40 ലക്ഷത്തോളം രൂപയുടെ എം പി ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച ചങ്ങരംകുളം ബസ്റ്റാന്റ് ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയാക്കുക,ചങ്ങരംകുളം ബസ്റ്റാന്റ് ടോൾ പിരിവിലെ അഴിമതി കണ്ടെത്തുക, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിന്റെയും മാന്തടം ആലംകോട് റോഡിന്റെയും നിർമാണ പ്രവർത്തികൾ പൂർത്തിയാക്കുക,വിധവ പെൻഷൻ വെരിഫിക്കേഷൻ ഫയൽ കൃത്യസമയത്ത് അയക്കാതെ പാവപ്പെട്ടവരുടെ പെൻഷൻ മുടക്കിയ സംഭവത്തിൽ ഭരണസമിതി മറുപടി പറയുക,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും

പഞ്ചായത്ത് ഭരണ സമിതിയുടെ കെടുക്കാര്യസ്ഥതക്കും അനാസ്ഥക്കും എതിരായും സംഘടിപ്പിച്ച മെമ്പർമാരുടെ പ്രതിഷേധ ഉപവാസസമരം ജില്ലാ യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യുഡിഎഫ് കൺവീനർ പിടി ഖാദർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചു.ഉപവാസസമരത്തിന് ഡിസിസി സെക്രട്ടറി അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് അനന്തകൃഷ്ണൻ മാസ്റ്റർ ,മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, സി എം യൂസഫ് ,ഹുറൈർ കൊടക്കാട്ട് ,റിയാസ് പഴഞ്ഞി , ബാപ്പനു ഹാജി , അഹമ്മദുണ്ണി കാളാച്ചാൽ , കെ പി ജഹാംഗീർ , ടി കൃഷ്ണൻനായർ , ഹമീദ് ചിയാനൂർ , എംകെ അൻവർ , അംബിക ടീച്ചർ, സലിം കോക്കൂർ ,പികെ അബ്ദുള്ളക്കുട്ടി , മാമു വളയംകുളം തുടങ്ങിയവർ സംസാരിച്ചു.ആലംകോട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അബ്ദുസലാം (കുഞ്ഞു)വിന്റെ നേതൃത്വത്തിൽ ബ്ലോക് മെമ്പർ റീസ പ്രകാശ് ,പഞ്ചായത്ത് മെമ്പർമാരായ  സുജിത സുനിൽ, ആസിയ ഇബ്രാഹിം , അഷറഫ് സികെ ഹക്കിം പെരുമുക്ക് , സുനിത ചെർളശേരി , ശശി പുക്കേപുറത്ത്, തസ്നിം ബഷീർ , മൈമൂന ഫാറൂഖ് തുടങ്ങിയവർ ഉപവാസമനുഷ്ടിച്ചു.