26 April 2024 Friday

ജിഎസ്ടി നിരക്ക് 12 ൽ നിന്ന് 18 ആയി ഉയര്‍ത്തി; മൊബൈൽ ഫോണുകളുടെ വില കൂടും

ckmnews



ന്യൂഡൽഹി ∙ മൊബൈൽ ഫോണുകളുടെ വില കൂടും. ഇന്നു നടന്ന ജിഎസ്ടി യോഗത്തിൽ മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12ൽ നിന്ന് 18 ശതമാനം ആയി ഉയർത്തി. മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചെന്നാണ് കേന്ദ്ര വിശദീകരണം. പാദരക്ഷകൾ, രാസവളം, വസ്ത്രങ്ങൾ എന്നിവയുടെ നികുതി ഏകീകരണത്തിൽ ഇന്ന് തീരുമാനമായില്ല.


കോവിഡ് 19 സാമ്പത്തിക രംഗത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിലപാടെടുത്തതോടെയാണ് നിരക്ക് ഏകീകരണം നീട്ടിവച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാങ്കേതിക ഉപദേശം മാത്രമാണ് കേന്ദ്രം നൽകുന്നത്, ധനസഹായം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് യോഗത്തിൽ ആവശ്യപ്പെട്ടു.