26 April 2024 Friday

കെ സി ഇ എഫ് പൊന്നാനി താലൂക്ക് സമ്മേളനം നടുവട്ടത്ത് നടന്നു

ckmnews

കെ സി ഇ എഫ് പൊന്നാനി താലൂക്ക് സമ്മേളനം നടുവട്ടത്ത് നടന്നു


എടപ്പാൾ: കെ സി ഇ എഫ് പൊന്നാനി താലൂക്ക് സമ്മേളനം നടുവട്ടം ജിജി നഗറിൽ(വിവാ പാലസ്)വെച്ച് നടന്നു. പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലയുടെ കടക്കൽ കത്തിവെക്കാനുള്ള നടപടികളുമായാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നിട്ട് പോകുന്നത് എന്നും അജയ് മോഹൻ പറഞ്ഞു.പി രാജാറാം അധ്യക്ഷത വഹിച്ചു. കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി ടി വി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.വിരമിച്ച ജീവനക്കാരെ കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് എം രാമദാസ് ആദരിച്ചു.അംഗങ്ങൾആയ ജനപ്രതിനിധികളെ വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്ങിൽ മജീദ് ആദരിച്ചു.എസ്എസ്എൽസി പ്ലസ് ടു അവാർഡ്ദാനം വെളിയങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു നിർവഹിച്ചു. ടി വി ഷബീർ, എം വി ശ്രീധരൻ മാസ്റ്റർ, ടി പി മുഹമ്മദ്‌,സിദ്ധീഖ് പന്താവൂർ,സുരേഷ് പൊല്പാക്കര, പത്തിൽ അഷ്‌റഫ്‌, സി രവീന്ദ്രൻ, അലി എ കെ, മുഹമ്മദ്‌ നവാസ്, ഇ പി വേലായുധൻ, കെ പി അബ്ദുൽ അസീസ്,  നജീബ് വട്ടംകുളം നൂറുദ്ധീൻ മാറഞ്ചേരി എന്നിവർ പ്രസംഗിച്ചു.യുവ എഴുത്തുകാരി സ്മിത പ്രമോദ് ക്ലാസ് എടുത്തു.പുതിയ പ്രസിഡന്റ്‌ ആയി ടി വി ഷബീർ ജനറൽ സെക്രട്ടറി ആയി നൂറുദ്ധീൻ മാറഞ്ചേരി ട്രഷറർ ആയി എം സുനിൽ കുമാർ എന്നിവരെ തിരഞ്ഞെടുത്തു.