26 April 2024 Friday

വട്ടംകുളം സി.പി.എൻ.യു.പി. സ്കൂൾ മുൻ അദ്ധ്യാപകനും,സാഹിത്യകാരനുമായ ചാലിശ്ശേരി കവുക്കോട് കുന്നത്ത് മനക്കൽ കെ.എ.ശങ്കരൻ നമ്പൂതിരി മാസ്റ്റർ നിര്യാതനായി

ckmnews

വട്ടംകുളം സി.പി.എൻ.യു.പി. സ്കൂൾ മുൻ അദ്ധ്യാപകനും,സാഹിത്യകാരനുമായ ചാലിശ്ശേരി കവുക്കോട്  കുന്നത്ത് മനക്കൽ  കെ.എ.ശങ്കരൻ നമ്പൂതിരി മാസ്റ്റർ നിര്യാതനായി


എടപ്പാൾ:വട്ടംകുളം സി.പി.എൻ.യു.പി. സ്കൂൾ മുൻ  അദ്ധ്യാപകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന  ചാലിശ്ശേരി കവുക്കോട്  കുന്നത്ത് മനക്കൽ  കെ.എ.ശങ്കരൻ നമ്പൂതിരി മാസ്റ്റർ നിര്യാതനായി. 77 വയസ്സായിരുന്നു,യുവകലാസാഹിതിയുടെ "കേസരി" പുരസ്കാരം നേടിയ "മുഖാമുഖം" നോവൽ ഉൾപ്പെടെ നിരവധി സാഹിത്യ കൃതികളുടെ  രചയിതാവാണ് അദ്ദേഹം.

ഹേമലതയാണ്   ഭാര്യ. അരുൺ ശങ്കർ , അഞ്ജു വാസുദേവൻ എന്നിവർ മക്കളാണ്.സംസ്കാരം  ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.