26 April 2024 Friday

കടലാക്രമണത്തെ ചെറുക്കാനാകാതെ ജിയോ ബാഗുകൾ ജിയോ ബാഗുകൾ സ്ഥാപിച്ച ഇടങ്ങളിലും കരഭാഗം കടലെടുക്കുന്നു

ckmnews

കടലാക്രമണത്തെ ചെറുക്കാനാകാതെ ജിയോ ബാഗുകൾ


ജിയോ ബാഗുകൾ സ്ഥാപിച്ച ഇടങ്ങളിലും കരഭാഗം കടലെടുക്കുന്നു


പാലപ്പെട്ടി: കടലാക്രമണത്തെ ചെറുക്കാൻ കടൽഭിത്തിക്ക് പകരമായി സ്ഥാപിച്ച ജിയോ ബാഗുകൾക്കും ശക്തമായ കടലാക്രമണത്തെ തടയാനാകുന്നില്ല. ഏറെ പ്രതീക്ഷയോടെ ഇട്ട ജിയോ ബാഗുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് തീരദേശവാസികൾ. പാലപ്പെട്ടി അജ്മീർ നഗർ മേഖലയിൽ സ്ഥാപിച്ച ജിയോ ബാഗുകൾക്ക് മുകളിലൂടെ ആർത്തലച്ചാണ് ഇപ്പോൾ തിരമാലകൾ വീടുകളിലേക്കെത്തുന്നത്. സ്ഥിരമായി കടലാക്രമണമുണ്ടാകുന്ന മേഖലകളിലാണ് കടൽഭിത്തിക്ക് ബദലായി ജിയോ ബാഗുകൾ സ്ഥാപിച്ചത്.പൊന്നാനിക്ക് പുറമെ പാലപ്പെട്ടി അജ്മീർ നഗറിലും, ജിയോ ബാഗുകൾ സ്ഥാപിച്ചിരുന്നു. ജിയോ ബാഗുകൾ സ്ഥാപിച്ചാൽ കരഭാഗം കടലെടുക്കില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും, ശക്തമായ കടലാക്രമണത്തിൽ ഇതും പരാജയമാണെന്നാണ് തെളിയുന്നത്. മൂന്നുവർഷം ഗ്യാരണ്ടി പറഞ്ഞാണ് ജിയോ ബാഗുകൾ ഇവിടങ്ങളിൽ സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ ഒരു വർഷം പിന്നിടുമ്പോഴേക്കും, കടലാക്രമണത്തെ ചെറുക്കാൻ ജിയോ ബാഗുകൾക്ക്  കഴിയുന്നില്ല.  നാലു വർഷങ്ങൾക്ക് മുമ്പ് കാപ്പിരിക്കാട് ബീച്ച് റോഡും പെരിയമ്പലം ബീച്ച് റോഡും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഭാഗം ഇപ്പോൾ കടലായി മാറി.