26 April 2024 Friday

ചേകനൂർ എ ജെ ബി സ്കൂൾ വായനാ മാസാചരണവും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും നടത്തി

ckmnews


എടപ്പാൾ:എ  ജെ ബി സ്കൂൾ ചേകനൂർ   വായനാ മാസാചാരണത്തിന്റെ ഭാഗമായി അമ്മ  വായനയും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത എഴുത്തുകാരൻ  ജയേന്ദ്രൻ മേലഴിയം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീജ പാറക്കൽ ഉപഹാരം സമര്‍പ്പിച്ചു , പി. ടി. എ പ്രസിഡണ്ട് അൻവർ, എം പി ടി എ പ്രസിഡന്റ് സുഹറ കെ. കെ,  പി. ടി. എ അംഗങ്ങളായ ഷറഫുദ്ദീന്‍, സീതി, ജാബിർ, , സതി ടീച്ചർ, ഫൈസൽ മാസ്റ്റർ, മുഹ്സിൻ ടീച്ചർ, അഹന്യ ടീച്ചർ, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് സലീമ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. അനില്‍ മാസ്റ്റര്‍ പരിപാടിക്ക് നന്ദി പറഞ്ഞു.