27 April 2024 Saturday

എടപ്പാളിൽ വസ്തു തർക്കത്തിന്റെ പേരിൽ പൊതു നിരത്തിൽ സ്ത്രീക്ക് ക്രൂര മർദ്ധനം നടുവട്ടം സ്വദേശിയെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു

ckmnews



എടപ്പാളിൽ വസ്തു തർക്കത്തിന്റെ പേരിൽ പൊതു നിരത്തിൽ സ്ത്രീക്ക് ക്രൂര മർദ്ധനം.  നടുവട്ടം സ്വദേശിയെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു


എടപ്പാൾ:വസ്തു തർക്കത്തിന്റെ പേരിൽ പൊതു നിരത്തിൽ സ്ത്രീയെ ക്രൂരമായി മർദ്ധിച്ച നടുവട്ടം സ്വദേശിയെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.എടപ്പാൾ നടുവട്ടം സ്വദേശി വിജയൻ എന്ന ബാലനാണ് പിടിയിലായത്.എടപ്പാള്‍ സ്വദേശികളായ രവിക്കും ഭാര്യ സീതക്കുമാണ്  കഴിഞ്ഞ ദിവസം രാവിലെ എടപ്പാള്‍ തട്ടാന്‍ പടിയിലെ രജിസ്ട്രാര്‍ ഓഫീസിനടുത്തു വെച്ച് മര്‍ദ്ദനമേറ്റത്.രവിയെ തടഞ്ഞുവെച്ച്  മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ  സീത തടയാന്‍ ശ്രമിച്ചപ്പോള്‍ സീതയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ആയിരുന്നു പ്രതി വിജയനില്‍ നിന്ന് രവി 13  ലക്ഷം രൂപക്ക് രണ്ടര സെന്റ് വീടും സ്ഥലവും വാങ്ങിയിരുന്നു.അഞ്ചര ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കുകയും ബാക്കി ഏഴര ലക്ഷം രൂപ 6 മാസ കാലാവധിക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്തു.6 മാസം തികയുന്ന ഇന്നലെ ബാക്കി പണം നല്‍കി സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനായി എത്തിയ രവി വിജയനെ വിളിക്കുകയും ചെയ്തു. വിജയനും  രവിയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും രവിയേയും ഭാര്യയേയും പ്രതി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു