26 April 2024 Friday

മസ്ജിദ് കമ്മിറ്റി എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

ckmnews

ചങ്ങരംകുളം:ചിയ്യാനൂർ കോട്ടയിൽതാഴം ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.മസ്ജിദ് പരിസരത്ത് വെച്ചു നടന്ന ചടങ്ങിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.വിജയികൾക്ക് മസ്ജിദ് ഇമാം ഇബ്രാഹിം മുസ്ലിയാൽ, ഉമ്മർഹാജി,പി വി മുഹമ്മദ്‌, വി പി മുഹമ്മദ്‌,ഹസൻ ചിയ്യാനൂർ എന്നിവർ ഉപഹാരം നൽകി.മസ്ജിദ് സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ, ട്രഷറർ കെ വി ഫൈസൽ,ജോയിന്റ് സെക്രട്ടറി അജ്മൽ,സിറാജ്ചോലയിൽ, റസാഖ് കിളിയിൽ, റഫീഖ് എന്നിവർ നേതൃത്വം നൽകി.