26 April 2024 Friday

രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം:ജനശ്രദ്ധ തിരിക്കാൻ സിപിഎം നടത്തിയ ആസൂത്രിത ശ്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ckmnews

രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം:ജനശ്രദ്ധ തിരിക്കാൻ സിപിഎം നടത്തിയ ആസൂത്രിത ശ്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ


എടപ്പാൾ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം ബിജെപിയെ ലക്ഷ്യം വച്ചുള്ളതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എടപ്പാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതി സ്ഥാനാർതിയാകുന്നത് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്ക് ഇടയിൽ ബിജെപിക്ക് വലിയ സ്വാധീനം ഉണ്ടാക്കും. ഈ അനുകൂല സാഹചര്യം ഇല്ലാതാക്കാനും മുഖ്യമന്ത്രിക്ക്‌ എതിരെയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എസ്എഫ്ഐ മുൻ നിർത്തി സിപിഎം നടത്തിയ ആസൂത്രണ ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു.