26 April 2024 Friday

വട്ടംകുളത്ത് കോൺഗ്രസ്‌ ധർണ നടത്തി

ckmnews


 എടപ്പാൾ: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കള്ളക്കേസെടുക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടംകുളം പോസ്റ്റ്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എം എ നജീബ് അധ്യക്ഷത വഹിച്ചു. ഹാരിസ് മൂതൂർ, കെ ഭാസ്കരൻ വട്ടംകുളം, ദീപ മണികണ്ഠൻ, എൻ വി അഷറഫ്, , എം മാലതി, ടി സി ഇബ്രാഹിം, സി ആർ മനോഹരൻ,സി പി ഹനീഫ, ഇ പി ഷൌക്കത്തലി, സി പി റഫീഖ്, ശശി പരിയപ്പുറം, ചന്ദ്രബോസ്, മൊയ്‌ദു കോലക്കാട്ട്, ഉബൈദ് എന്നിവർ പ്രസംഗിച്ചു.