26 April 2024 Friday

കരിയർ ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു

ckmnews

കരിയർ ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു


എടപ്പാൾ: ജെ സി ഐ എടപ്പാളും, അബ്സല്യൂട്ട് വേയും സംയുക്തമായി കരിയർ ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായ് ഏതൊക്കെ കോഴ്സുകൾ തിരഞ്ഞെടുക്കാം'വ്യക്തിത്വ വികസനം ,കോഴ്സുകൾ ഏതൊക്കെ കോളേജുകളിൽ ലഭ്യമാണ്,എന്നീ വിഷയങ്ങളെ കുറിച്ചു ഇൻ്റർനേഷ്ണൽ ട്രെയ്നർ സെയ്ദ് ഹാരിസും 'അബ്സല്യൂട്ട് വേ ഡയറക്ടർ ആ സിക് റഹ്മാനും വിശദ്ധീകരിച്ചു.ജെസിഐ പ്രസിഡണ്ട് രമ്യ പ്രകാശ് അദ്ധ്യക്ഷയായ സെഷനിൽ പ്രോഗ്രാം ഡയറക്ടർ ആസിക് റഹ്മാൻ,ശിവപ്രകാശ്.ഖലീൽ റഹ്മാൻ ,സിബി തട്ടിൽ, സുന്ദരൻ തൈക്കാട് ,സാദിക് ,അഷറഫ് ',സമീർ പ്രോയൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.വിവ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി  വിദ്യാർഥികൾ പങ്കെടുത്തു.