26 April 2024 Friday

പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ പരിസ്ഥിതി ദിനാചരണം നടത്തി

ckmnews

പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ പരിസ്ഥിതി ദിനാചരണം നടത്തി


പൊന്നാനി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ  പൊന്നാനി സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നുകൊണ്ട് സ്റ്റേഷൻ വളപ്പിലും തുടർന്ന് പൊന്നാനി എം ഇ എസ് കോളേജ് വരെ വൃക്ഷത്തൈകൾ നട്ടു.

ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഫാഹിദ് സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നടത്തി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർ അനി നേതൃത്വം നൽകി

പരിപാടിയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ഹോം ഗാർഡ് സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷജിൽ മറ്റു 21 സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു