09 May 2024 Thursday

ഫുട്ബോൾ മത്സരത്തിൽ ആലംകോട് ജേതാക്കൾ

ckmnews

ഫുട്ബോൾ മത്സരത്തിൽ ആലംകോട് ജേതാക്കൾ

 ചങ്ങരംകുളം :പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ സംഘടിപ്പിച്ച ആരോഗ്യ മേളയോട് അനുബന്ധിച്ചു മാറഞ്ചേരിയിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ ആലംകോട് പഞ്ചായത്ത്‌ ജേതാക്കളായി. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് ടീം,മാറഞ്ചേരി പഞ്ചായത്ത്,വെളിയംകോട് പഞ്ചായത്ത്‌, നന്നമുക്ക് പഞ്ചായത്ത്‌, പെരുമ്പടപ്പ് പഞ്ചായത്ത്, ആലംകോട് പഞ്ചായത്ത്, പെരുമ്പടപ്പ് പോലീസ് ടീം, ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ടീം എന്നിങ്ങനെ ജനപ്രതിനിധികളും,സ്റ്റാഫുകളുമാണ് മത്സരത്തിൽ പങ്കെടുത്തത്