09 May 2024 Thursday

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 5ന് കോക്കൂരിൽ നടക്കും

ckmnews

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 5ന് കോക്കൂരിൽ നടക്കും


ചങ്ങരംകുളം:കോക്കൂർ പുലരി ആർട്സ് സ്പോർട്സ് ക്ലബ്ബും & സൈമൺസ് ഐ ഹോസ്പിറ്റൽ കുന്നംകുളം, ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടുവട്ടം & റോയൽ ഡെന്റൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 5ന് ഞായറാഴ്ച കാലത്ത് 9 മണി മുതൽ ഉച്ചക്ക് 2 മണിവരെ കോക്കൂർ ഹൈസ്കൂളിൽ വച്ച് നടക്കും.നേത്രരോഗ വിഭാഗം,അസ്ഥി രോഗ വിഭാഗം,ദന്തരോഗ വിഭാഗംജനറൽ മെഡിസിൻ,വിഭാഗങ്ങളിൽ രോഗികളെ പരിശോധിക്കും