09 May 2024 Thursday

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം ഓൺലൈൻ വഴി വിൽപനക്ക് വെച്ച 50000 രൂപയുടെ മൊബൈൽ സംഘം തട്ടിയെടുത്തു തട്ടിപ്പിനിരയായത് ചങ്ങരംകുളം സ്വദേശിയായ യുവാവ്

ckmnews

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം ഓൺലൈൻ വഴി വിൽപനക്ക് വെച്ച 50000 രൂപയുടെ മൊബൈൽ സംഘം തട്ടിയെടുത്തു


തട്ടിപ്പിനിരയായത് ചങ്ങരംകുളം സ്വദേശിയായ യുവാവ്


ചങ്ങരംകുളം:ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുന്നു.ഓൺലൈൻ വഴി വിൽപനക്ക് വെച്ച ചങ്ങരംകുളം സ്വദേശിയായ യുവാവിന്റെ 50000 രൂപയുടെ മൊബൈൽ സംഘം തട്ടിയെടുത്തു.90000 രൂപ വിലയുള്ള ഐഫോൺ മൊബൈൽ സെക്കന്റ് വിലയായ 40000 രൂപ വിലയിട്ട് OLX ൽ വിൽപനക്ക് വെക്കുകയായിരുന്നു.മൊബൈൽ കച്ചവടം ഉറപ്പിച്ച ശേഷം കൊറിയർ അയച്ച റസീറ്റ് അയച്ച് കൊടുത്താൽ ഫണ്ട് ട്രാൻസർ ചെയ്യുമെന്നറിഞ്ഞതോടെ മൊബൈൽ കൊറിയർ അയച്ചെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോൾ 10000 രൂപ കൂടി അവരുടെ എക്കൗണ്ടിൽ ഇട്ടു കൊടുക്കണമെന്നും എന്നാൽ 50000 രൂപ ട്രാൻസർ ചെയ്യാം എന്ന മറുപടിയാണ് യുവാവിന് ലഭിച്ചത്.ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന വിവരം യുവാവ് അറിയുന്നത്. ഓൺലൈൻ മേഖലയിൽ സമാനമായ നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യുന്നത്.