09 May 2024 Thursday

മൂക്കുതല ഹൈസ്‌കൂൾ 79ബാച്ച് പൂർവ്വവിദ്യാർത്ഥികൾ കുടുംബസംഗമം നടത്തി

ckmnews

മൂക്കുതല ഹൈസ്‌കൂൾ 79ബാച്ച് പൂർവ്വവിദ്യാർത്ഥികൾ കുടുംബസംഗമം നടത്തി 


ചങ്ങരംകുളം:മൂക്കുതല ഹൈസ്‌കൂൾ 79 ബാച്ച് പൂർവ്വവിദ്യാർത്ഥികൾ "നെല്ലിമരച്ചോട്ടിൽ കൂട്ടായ്‌മ" കുടുംബസംഗമം നടത്തി.മൂക്കുതല മുക്തി സ്ഥലേശ്വരി കല്യാണമണ്ഡപത്തിൽ നടന്ന പരിപാടി ഗുരുനാഥൻ ശിവശങ്കരൻ മാഷ് ഉൽഘാടനം ചെയ്തു.യോഗത്തിൽ പ്രഡിഡന്റ് ജബ്ബാർ ആലങ്കോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം മൂക്കുതല സ്വാഗതമാശംസിച്ചു.തുടർന്ന് ശിവശങ്കരൻ മാഷിനെ കോർ പാനൽ അംഗങ്ങളായ സുലൈമാനും സുരേന്ദ്രനും ചേർന്ന് പൊന്നാട അണിയിച്ചു.തങ്ങളിൽ നിന്ന് വിട്ടുപിരിഞ്ഞ സഹപാടികളയുടെ ഓർമ്മക്കായി അവരുടെ ഫോട്ടോ പ്രദർശനവും അനുസമരണവും നടത്തി. കെ രാജ് നേതൃത്വം നൽകി. തുടന്ന് റിപ്പോർട്ട് അവതരണം സെക്രട്ടറിയും, റിലീഫ് സെൽ വരവ് ചിലവ് കണക്കും റിപ്പോർട്ടും  ട്രഷറർ വിജയൻ വാക്കെത്തും നിർവ്വഹിച്ചു.കോർ പാനൽ അംഗങ്ങളായ റസ്സാഖ്, സൈദ്മുഹമ്മത്,സുലൈമാൻ, വേണുനാഥൻ, സുരേന്ദ്രൻ , കാദർ, മറ്റ്‌ സഹപാഠികളും ആശംസകൾ നേർന്നു.മോഹനൻ നന്ദി രേഖപ്പെടുത്തി.ഉച്ചഭക്ഷണത്തിന് ശേഷം മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും ഗാനങ്ങളും ക്വിസ് മത്സരവും നടന്നു.വിജയികൾക്ക് സമ്മാനങ്ങളും, പങ്കെടുത്ത മുഴുവൻ സഹപാഠികൾക്കും ഉപഹാരവും നൽകി മൂന്ന് മണിക്ക് എല്ലാവരും  പിരിഞ്ഞു.