26 April 2024 Friday

പി.സി.ഡബ്ല്യു.എഫ് രണ്ടാമത് മാധ്യമ പുരസ്ക്കാരം നൗഷാദ് പുത്തൻപുരയിൽ ഏറ്റുവാങ്ങി

ckmnews

പി.സി.ഡബ്ല്യു.എഫ് രണ്ടാമത് മാധ്യമ പുരസ്ക്കാരം  നൗഷാദ് പുത്തൻപുരയിൽ ഏറ്റുവാങ്ങി


പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ്റെ രണ്ടാമത് മാധ്യമ പുരസ്ക്കാരം 'മാധ്യമം' പൊന്നാനി ലേഖകൻ നൗഷാദ് പുത്തൻപുരയിൽ ഏറ്റുവാങ്ങി. മാധ്യമ അവാർഡിനർഹനായ നൗഷാദ് പുത്തൻ പുരയിലിന്  വി.ടി ബൽറാം പുരസ്ക്കാരം സമ്മാനിച്ചു.'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച തിരയടിക്കുന്നത് തീരാ ദുരിതത്തിലേക്ക് എന്ന ലേഖന പരമ്പരക്കാണ്  പുരസ്ക്കാരം ലഭിച്ചത്. സാഹിത്യ അവാർഡ്‌ നേടിയ ഇബ്രാഹിം പൊന്നാനിക്ക് സാഹിത്യകാരൻ കെ.പി രാമനുണ്ണിയും അവാർഡ് നൽകി.ചടങ്ങിൽ പി.കോയക്കുട്ടി  അധ്യക്ഷത വഹിച്ചു.അഷ്റഫ് കോക്കൂർ,സി.എസ് പൊന്നാനി, സി.വി മുഹമ്മദ് നവാസ്, ഇ.പി രാജീവ്, ഡോ: ശങ്കര നാരായണൻ, ഡോ:  അബ്ദുറഹിമാൻ കുട്ടി, ഖലീൽ റഹ്മാൻ, സുബൈദ എന്നിവർ സംസാരിച്ചു