26 April 2024 Friday

സൗദി അൽഐൻ കെഎംസിസി ധന സഹായം വിതരണം ഉദ്ഘാടനം ചെയ്തു

ckmnews

സൗദി അൽഐൻ കെഎംസിസി  ധന സഹായം വിതരണം ഉദ്ഘാടനം ചെയ്തു


പൊന്നാനി:സൗദി നാഷണൽ  കമ്മിറ്റിയുടെ സുരക്ഷ സ്കീമിൽ അംഗമായിരിക്കെ മരണപ്പെട്ട മാറഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന  പുറങ്ങ് പണിക്കവീട്ടിൽ മജീദിന്റെ കുടുംബത്തിന്  ജിദ്ദ ജുബൈൽ കെഎംസിസി  മുഖേന സുരക്ഷ സ്കീമിൽ നിന്നും ലഭിച്ച ആറ് ലക്ഷം രൂപയുടെ ചെക്ക് പുറങ്ങ്   സിഎച്ച്  സൗധത്തിൽ വെച്ച്  ജുബൈൽ കെഎംസിസി   സെക്രട്ടറി   ഫാസ് മുഹമ്മദലി മജീദിന്റെ കുടുംബത്തിന് കൈമാറി.ഒന്നാം വാർഡിൽ കാഞ്ഞിരമുക്ക് എഎം നാഗറിലെ നിർദ്ധനനായ കിടപ്പ് രോഗിക്കുള്ള  അൽഐൻ കെഎംസിസി  ധന സഹായം   വനിതാ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി  കദീജ മൂത്തേടത്  വിതരണം ചെയ്തു.മാറഞ്ചേരി പഞ്ചായത്ത് മുസ്ലിലീഗ് പ്രസിഡണ്ട്‌  ഐപി അബ്ദുള്ള യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മലപ്പുറം ജില്ല മുസ്ലിംലീഗ്  വൈസ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ കോക്കൂർ ഉത്ഘാടനം ചെയ്തു.പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തുർ,ട്രഷറർ  പി പി ഉമ്മർ  പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  കെടി അബ്ദുൽ ഗനി,ജില്ല യുത്ത് ലീഗ് സെക്രട്ടറി  കെ സി  ശിഹാബ്,എൻ പോക്കർ, ഇബ്രാഹിം എം,കെ നൗഷാദ്,ടി മുസ്തഫ,ടി കെ അബ്ദുൽ ഗഫൂർ,ബാവ കാഞ്ഞിരമുക്ക്,കെ അബൂബക്കർ യുത്ത് ലീഗ് നേതാക്കളായ കെവി റഫീഖ്,സമീർ ബാബു, വനിത ലീഗ് നേതാക്കളായ നസീറ ഫസ്‌ലു,സാബിറ ശറഫുദ്ധീൻ,റാഹില നാസർ,സമീറ സലാം,നഫീസ,മറിയക്കുട്ടി വിവിധ കെഎംസിസി  നേതാക്കളായ,ഗഫൂർ പയാടത്തേൽ (അബുദാബി) ജമാൽ കടവ്,സിറാജ് കാഞ്ഞിരമുക്ക്    (സൗദി )

മദീന കെഎംസിസി മലപ്പുറം ജില്ല സെക്രട്ടറി ഫസലു മാങ്ങാരത്തേൽ,ആർ വി സദക്കത്തുള്ള എന്നിവർ  പങ്കെടുത്തു