09 May 2024 Thursday

ഒരുക്കങ്ങൾ പൂർത്തിയായി : ഇർശാദ് സമ്മേളനം നാളെ

ckmnews

ഒരുക്കങ്ങൾ പൂർത്തിയായി : ഇർശാദ് സമ്മേളനം നാളെ


ചങ്ങരംകുളം:പന്താവൂരിൽ നടക്കുന്ന അന്ന് ഇർഷാദ്  ഇസ്‌ലാമിക് സയൻസ് കോളജ് പത്താം വാർഷികംപ്രഥമ സൗദ്‌ ദാന സമ്മേളനാനുബന്ധമായി സമ്മേളനാരംവം നടന്നു.ചങ്ങരംകുളം മുതൽപന്താവൂർ വരെ വരെ നടന്ന  റാലിക്ക്  ഇർശാദ് കേന്ദ്ര കമ്മിറ്റി  ഭാരവാഹികളായ കെ.സിദ്ധിഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ധീൻ ഹാജി, സി വി അബ്ദുൽ ജലീൽ അഹ്സനി, എ മുഹമ്മദുണ്ണിഹാജി , എം കെ ഹസൻ നെല്ലിശേരി , പി.പി നൗഫൽ സഅദി എന്നിവരും സംഘടനാ നേതാക്കളായ പ്രൊ: അനീസ് ഹൈദരി , സി വി ഹംസ ദാരിമി, മുഹമ്മദ് നജീബ് അഹ്സനി , വി പി അബ്ദുലത്തീഫ് മുസ്ലിയാർ, അബ്ദുൽ ബാരി സിദ്ദീഖി എന്നിവരും നേതൃത്വം നൽകി.ഇന്ന് രാവിലെ ഒൻപതിനു പ്രവാസി സമ്മിറ്റും പതിനൊന്നിന് ഇർശാദ് മുൻ ചെയർമാൻ ഉമർ മുസ്‌ലിയാരുടെ അന്ത്യവിശ്രമ കേന്ദ്രത്തിൽ സമൂഹ സിയാറത്തും നടക്കും നാളെ വൈകീട്ട് ആറിന് സമാപന സമ്മേളത്തിൽ ഇന്ത്യൻ ഗ്രാൻന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇബ്രാഹീമുൽ ഖലീൽ അൽ-ബുഖാരി തുടങ്ങി പ്രമുഖർ പങ്കെടുക്കും.

നാലരക്കു സാംസ്കാരിക സദസ്സോടെ ആരംഭിക്കുന്ന സമാപന പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം അറിയിച്ചു.