26 April 2024 Friday

സുഹൃദ് സംഗമവും ഹുസൈൻ കോയ തങ്ങളെ ആദരിക്കലും മെയ് 28 ന് പൊന്നാനിയിൽ നടക്കും

ckmnews

സുഹൃദ് സംഗമവും ഹുസൈൻ കോയ തങ്ങളെ ആദരിക്കലും മെയ് 28 ന് പൊന്നാനിയിൽ നടക്കും 


പൊന്നാനി:കലാ-കായിക-സന്നദ്ധ പ്രവർത്തന രംഗങ്ങളിൽ

തനത് സംഭാവനകളർപ്പിച്ചിരുന്ന 

യുവജന കൂട്ടായ്മയായിരുന്നു പൊന്നാനി യൂത്ത് ആർട്സ് & കൾചറൽ അസോസിയേഷന്റെയും JMRC പൊന്നാനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ  നടത്തുന്ന സുഹൃദ്  സംഗമവും മെയ് 28 ന് ശനിയാഴ്ച  പൊന്നാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അര നൂറ്റാണ്ടിലേറെക്കാലമായി 

പൊന്നാനിയുടെ രാഷ്ട്രീയ-

സാമൂഹിക-സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന മുൻ നഗരസഭാ ചെയർമാൻ വിപി ഹുസൈൻ കോയ തങ്ങളെ പരിപാടിയിൽ

ആദരിക്കും.ശനിയാഴ്ച വൈകീട്ട് 3 മണിക്ക് പൊന്നാനി എം.ഐ. ബോയ്സ് ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ് ബഷീർ എംപി,നോർക്ക വൈസ് 

ചെയർപേഴ്സൺ പി.ശ്രീരാമകൃഷ്ണൻ,നഗരസഭാ ചെയർമാൻ

ശിവദാസ് ആറ്റുപുറം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ  പങ്കെടുക്കും.തുടർന്ന് കലാ പരിപാടികളും  ഫിറോസ് ബാബു, എടപ്പാൾ ബാപ്പു, ഷഹജ, ഖാദർ ഷാ എന്നീ പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.സംഘാടക സമിതി ചെയർമാൻ ടികെ അഷറഫ്,ജനറൽ കൺവീനർ ഇമ്പിച്ചിക്കോയ,അബ്ദുൾ ഗഫൂർ വി,യുകെ കബീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.