26 April 2024 Friday

പൊന്നാനിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ckmnews

പൊന്നാനിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


പൊന്നാനി:കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി ക്കെതിരെ വ്യാജ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച്  പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ  യോഗത്തിൽ എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഡ്വ കെ ശിവരാമൻ, എ പവിത്രകുമാർ,പ്രദീപ്കാട്ടിലായിൽ, സി ജാഫർ,അലികാസിം,മനാഫ്കാവി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് പി ടി നാസർ, കെ പി സോമൻ,കെ ഫസലു,കെ മുഹമ്മദ്,എന്നിവർ നേതൃത്വം നൽകി.