26 April 2024 Friday

ഫത്ഹേ മുബാറക്ക് റെയിഞ്ച് തല ഉദ്ഘാടനം സംഘടിപ്പിച്ചു

ckmnews

ഫത്ഹേ മുബാറക്ക് റെയിഞ്ച് തല ഉദ്ഘാടനം സംഘടിപ്പിച്ചു


മാണൂർ: അക്ഷരലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തിൽ ഫത്ഹേ മുബാറക്ക് (പ്രവേശനോത്സവം) എസ്. ജെ. എം. എടപ്പാൾ റെയിഞ്ച് ഉദ്ഘാടനം മാണൂർ മനാറുൽ ഹുദാ മദ്രസയിൽ

സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ നിർവഹിച്ചു. റെയിഞ്ച് ജനറൽ സെക്രട്ടറി ശുക്കൂർ സഖാഫി കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. റെയിഞ്ച് മേഖല പ്രസിഡൻ്റ് ബൂബക്കർ ബാഖവി, എൻ.കെ അബദുൽ ഖാദിർ മുസ്‌ലിയാർ, സൈഫുള്ള അദനി തുടങ്ങിയവർ സംബന്ധിച്ചു. എടപ്പാൾ റെയിഞ്ചിന് കീഴിലുള്ള മുഴുൻ മദ്രസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു