26 April 2024 Friday

കേരളത്തിന്റെ പരിസ്ഥിതിയുടെ ബാലപാഠം അറിയാത്ത നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ckmnews


 ചങ്ങരംകുളം: കേരളത്തിന്റെ പാരിസ്ഥിതിക ബാലപാഠം പോലും അറിയാത്ത നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്നും നവ-സാമ്പത്തിക ഉദാര വൽക്കരണ നയങ്ങങ്ങളുടെ മറവിൽ കേരളത്തിലെ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക മേഖലയിൽ വലിയ ആഘാതമാണ് ഈ പദ്ധതി സൃഷ്ടിക്കാൻ പോകുന്നതെന്നും മുൻ കെ പി സി സി പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

 കെ റെയിലെനെതിരായി 'വേഗതയല്ലിത് വേദന മാത്രം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന സാംസ്കാരിക യാത്രയ്ക്ക് മലപ്പുറം ജില്ലയിലെ സ്വീകരണ സമ്മേളനം  ചങ്ങരംകുളത്ത്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.സിദ്ദിഖ് പന്താവൂർ, ആര്യാടൻ ഷൗക്കത്ത്, എൻ വി പ്രദീപ്കുമാർ, സി ഹരിദാസ്, 

അഷ്റഫ് കോക്കൂർ,

സി ഹരിദാസ്,

എംവി ശ്രീധരൻ മാസ്റ്റർ,

വി സുധാകരൻ,അടാട്ട് വാസുദേവൻ, 

ടിപി മുഹമ്മദ്,

ടി കെ അഷ്റഫ്,

എ എം രോഹിത്ത്,

സുരേഷ് പോൽപ്പക്കാര,

അനന്തകൃഷ്ണൻ മാസ്റ്റർ,

മസ്തഫ വടമുക്ക്,

ചുള്ളിയിൽ ഉണ്ണി,

പ്രണവം പ്രസാദ്,

ഹുറൈർ കൊടക്കാട്ട്,

ഷാജി കട്ടുപ്പാറ,

ടിപി ശബരീഷ്‌കുമാർ,

കല്ലാട്ടേൽ ഷംസു,

നാഹിർ ആലുങ്ങൾ,

പി ടി ഖാദർ,

വികെ അനസ് മാസ്റ്റർ,

നബീൽ നൈതലൂർ,

അബ്ദുൽ ലത്തീഫ്,

അബ്ദുസ്സലാം എന്ന കുഞ്ഞു,

അഷ്റഫ് പുറത്താട്ട് എന്നിവർ സംസാരിച്ചു.

സാഹിതി അണിയിച്ച്ചൊരുക്കിയ നാടകവും അരങ്ങേറി.