26 April 2024 Friday

ചങ്ങരംകുളം പന്താവൂരിൽ വ്യാജ ലോട്ടറി ടിക്കറ്റുമായി ബൈക്കിലെത്തി സമ്മാന തുക കവർന്നു

ckmnews

ചങ്ങരംകുളം പന്താവൂരിൽ വ്യാജ ലോട്ടറി ടിക്കറ്റുമായി ബൈക്കിലെത്തി സമ്മാന തുക കവർന്നു


ലോട്ടറി ഏജന്റ് ചങ്ങരംകുളം പോലീസിന് പരാതി നൽകി


ചങ്ങരംകുളം:പന്താവൂരിൽ വ്യാജ ലോട്ടറി ടിക്കറ്റുമായി ബൈക്കിലെത്തി സമ്മാന തുക കവർന്ന സംഭവത്തിൽ ലോട്ടറി ഏജന്റ് ചങ്ങരംകുളം പോലീസിന് പരാതി നൽകി.നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന പന്താവൂർ സ്വദേശി ചെറുപറമ്പിൽ ഹരിദാസനെയാണ് പന്താവൂരിനും കാളച്ചാലിനുമിടയിൽ വച്ച് ബൈക്കിൽ വന്ന വിരുതൻ  ഹെൽമറ്റ് ഊരാതെ തന്നെ നാല് ആയിരത്തിൻ്റെ സമ്മാനത്തുകയുള്ള വ്യാജ ലോട്ടറി നൽകി കബളിപ്പിച്ചത്.നാലായിരം രൂപ സമ്മാനത്തുകയിൽ 3000 രൂപ പണമായും ആയിരം രൂപയുടെ ലോട്ടറിയുമെടുത്താണ് ബൈക്കിൽ' വന്ന വിരുതൻ മുങ്ങിയത്.തൊട്ടടുത്തുണ്ടായിരുന്ന പ്രസാദിൻ്റെ കയ്യിൽ നിന്ന് സമ്മാനത്തുകയുള്ള വ്യാജ ലോട്ടറി കൊടുത്ത് 2000 രൂപ ഇയാൾ അടിച്ച് മാറ്റി. ചങ്ങരംകുളത്തെ പ്രധാന ലോട്ടറി ഏജൻ്റ് ഓഫീസിൽ പോയി ഈ മൂന്ന് ടിക്കറ്റും പരിശോധിച്ചപ്പോഴാണ് ഇത് വ്യാജലോട്ടറിയാണെന്ന് തിരിച്ചറിഞ്ഞത്.മാസങ്ങൾക്ക് മുമ്പ് കക്കിടിപ്പുറത്തെ കൃഷ്ണൻ എന്ന ലോട്ടറി വിൽപ്നക്കാരനും സമാനമായ സംഭവത്തിൽ പെട്ട് പണം നഷ്ടപ്പെട്ടിരുന്നു.ലോട്ടറിയുടെ പുറകിൽ ആലുവയിലെ ഒരു ലോട്ടറി ഏജൻ്റിൻ്റെ സീലാണ് പതിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥ ലോട്ടറി യുടെ പോലെയുള്ള കളർ പ്രിൻറ് ലോട്ടറിയാണ് വിരുതൻ ഇവർക്ക് നൽകിയത്. ഇത് സംബന്ധിച്ച് ഏജന്റ് ചങ്ങരംകുളം പോലീസിന് പരാതിയും നൽകിയിട്ടുണ്ട്