27 April 2024 Saturday

സംസ്കാര സാഹിതിയുടെ സാംസ്കാരിക യാത്രയ്ക്ക് നാളെ ചങ്ങരംകുളത്ത് സ്വീകരണം നൽകും

ckmnews



 ചങ്ങരംകുളം: സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മ്മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കെറെയില്‍ വേഗതയല്ല വേദനയാണെന്ന സന്ദേശം ഉയര്‍ത്തി ഏഴാം തിയ്യതി തിരുവനന്തപുരത്തുനിന്ന് തുടക്കം കുറിച്ച  സമരയാത്ര നാളെ കാലത്ത് 10 മണിക്ക് ചങ്ങരംകുളത്ത് എത്തും തുടർന്ന് നടക്കുന്ന സ്വീകരണ യോഗം കെ.പി.സിസി.മുന്‍ പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്യാടന്‍ ഷൗക്കത്ത്,എന്‍.വി.പ്രദീപ്കുമാര്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല,എ.പി.അനില്‍കുമാര്‍ എം.എല്‍.എ,പി.ടി.അജയ്മോഹന്‍,സി.ഹരിദാസ്,എം.വി.ശ്രീധരന്‍മാസ്റ്റര്‍ തുടങ്ങി ജില്ല കോണ്‍ഗ്രസ്സ് നേതാക്കള്‍  പങ്കെടുക്കും.