26 April 2024 Friday

ചരിത്ര വിജയവുമായി ഗവ.ഹയർ സെക്കന്ററി സ്കൂൾ എടപ്പാൾ

ckmnews

*ചരിത്ര വിജയവുമായി ഗവ.ഹയർ സെക്കന്ററി സ്കൂൾ എടപ്പാൾ*


എടപ്പാൾ: ചരിത്ര വിജയവുമായി ഗവ.ഹയർ സെക്കന്ററി സ്കൂൾ എടപ്പാൾ ജൈത്രയാത്ര തുടരുന്നു.പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ

ആകെ പരീക്ഷയെഴുതിയ 360 ൽ 332 പേരും വിജയിപ്പിച്ച് 92.22 % നേടി ഉജ്ജ്വല നേട്ടം ഇക്കുറിയും എടപ്പാൾ സ്കൂളിന് സ്വന്തം.

കലോത്സവങ്ങളിൽ സംസ്ഥാന തലത്തിൽ മുൻ നിരയിലെത്താറുള്ള സ്കൂളിന് ഈ മികച്ച പരീക്ഷാഫലം ഇരട്ടിമധുരമേകി.

സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി.

20 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കാനും സമീപ പ്രദേശത്തെ സ്കൂളുകളിൽ മുൻ നിരയിലെത്താനും തിളക്കമാർന്ന വിജയത്തോടെ സ്കൂളിന് കഴിഞ്ഞു. അഞ്ച് വിദ്യാർത്ഥികൾക്ക് (നിരാധിക, നവ്യ, ആമിറ ലിയ, ചന്ദന , അമൃത ) പ്ലസ് ടു വിന് മുഴുവൻ മാർക്കും നേടാനായി.